നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം സൗജന്യമായി മറ്റ് സൈറ്റുകളിൽ കാണിക്കാൻ
ഗൂഗിൾ ആഡ്സെൻസ് വഴി പരസ്യം മറ്റ് സൈറ്റുകളിൽ കാണിക്കുന്നത് നിങ്ങൾ കണിട്ടുണ്ടാകും അതു പോലെ നിങ്ങളുടെ പരസ്യം മറ്റ് ബ്ലോഗുകളിൽ കാണിക്കാം കാശൊന്നും മുടക്കാതെ തന്നെ ഇത് വഴി കൂടുതൽ സന്ദർശകരെ നിങ്ങളുടെ ബ്ലോഗിലേക്ക് എത്തിക്കുകയും ചെയ്യാം ,ബൂലോകത്തിലെ കൂട്ടായ്മകോണ്ട് മറ്റ് ബ്ലോഗുകളിൽ നിന്ന് നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതൽ വായനക്കാരെ എത്തിക്കാൻ സാധിക്കും കൂടാതെ നിങ്ങളുടെ ബ്ലോഗിലെത്തുന്ന വായനക്കാരെ മറ്റ് ബ്ലോഗുകളിലേക്ക് കൂടി എത്തിക്കാൻ സാധിക്കും,ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ഇവിടെ പോയി രജിസ്റ്റർ ചെയ്ത് നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസും ബാനർ ലിങ്കും കോടുക്കുക അവിടെന്ന് കിട്ടുന്ന കോഡ് നിങ്ങളുടെ ബ്ലോഗിന്റെ സൈഡ് ബാറിൽ ഒരു html/javascript ഗാഡ്ജറ്റ് ആയി നൽകുക.ഇത്ര ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ പരസ്യം മറ്റ് ബ്ലോഗുകളിൽ സൗജന്യമായി കാണിച്ച് തുടങ്ങും
- ഇനി കൂടുതൽ വിവരങ്ങൾ:
- നിങ്ങളുടെ ബ്ലോഗിൽ ഒരു പ്രാവശ്യം പരസ്യം കാണിക്കുമ്പോൾ മറ്റ് ബ്ലോഗുകളിൽ ഒരു പ്രാവശ്യം നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം കാണിക്കും
- നിങ്ങളുടെ ബ്ലോഗിൽ എത്ര പ്രാവശ്യം പരസ്യം കാണിച്ചു,നിങ്ങളുടെ പരസ്യം എത്ര പ്രാവശ്യം മറ്റ് ബ്ലോഗുകളിൽ കാണിച്ചു എന്നിവ അറിയാനായി ഇവിടെ പോയി വിവരങ്ങൾ അറിയാം
- നിങ്ങളുടെ ബ്ലോഗിൽ മറ്റ് ബ്ലോഗുകളുടെ പരസ്യം ഒരു പ്രാവശ്യം കാണിക്കുമ്പോൾ നിങ്ങൾക്ക് ഒരു ക്രഡിറ്റ് ലഭിക്കും.ഈ ക്രഡിറ്റിലൂടെ മറ്റ് ബ്ലോഗുകളിൽ നിങ്ങളുടെ പരസ്യവും സൗജന്യമായി കാണിക്കും
- ഇനി രജിസ്റ്റർ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം :
- മുകളിലുള്ളത് പോലെയാണു രജിസ്റ്റ്രേഷൻ ഫോം അതിൽ നിങ്ങളുടെ യൂസർ നെയിം,പാസ് വേർഡ്,ഇമെയിൽ ,ബ്ലോഗ് അഡ്രസ് ഇമേജ് ബാനർ അഡ്രസ് എന്നിവയാണു കോടുക്കേണ്ടത്
- രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ വരുന്ന പേജിൽ നിന്നു ലഭിക്കുന്ന കോഡ് കോപ്പി ചെയ്യണം,അതിനു ശേഷം നിങ്ങളുടെ ബ്ലോഗിന്റെ ഡാഷ്ബോർഡിൽ നിന്ന് ലേഔട്ട് സെലക്ട് ചെയ്ത് പുതിയതായി html/javascript ഗാഡ്ജറ്റ് ആഡ് ചെയ്യണം അതിന്റെ കണ്ടന്റ് സെക്ഷനിൽ നേരത്തേ കോപ്പി ചെയ്ത കോഡ് പേസ്റ്റ് ചെയ്ത് സേവ് ചെയ്യണം
- നിങ്ങളുടെ ബ്ലോഗിന്റെ പരസ്യത്തിനായി കോടുക്കേണ്ട ചിത്രത്തെക്കുറിച്ച്:
- 150*100 വലിപ്പത്തിലുള്ളതായിരിക്കണം പരസ്യം (വലിപ്പം കൂടുതലാണെങ്കിൽ 150*100 വലിപ്പത്തിലേക്ക് ചിത്രം മാറ്റുന്നതായിരിക്കും)
- പെയിന്റു,ജിമ്പ്,ഫോട്ടോഷോപ്പ് തുടങ്ങിയ ഇമേജ് എഡിറ്റിങ്ങ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ബാനർ നിർമ്മിക്കാം
- ബാനർ നിങ്ങളുടെ ബ്ലോഗിലോ മറ്റെവിടെയെങ്കിലും അപ്ലോഡ് ചെയ്ത ശേഷം കിട്ടുന്ന ലിങ്ക് വേണം കോടുക്കേണ്ടത്
- ചിത്രം അപ്ലോഡ് ചെയ്യേണ്ടവർ http://tinypic.com/ ഇവിടെ പോയും ചിത്രം അപ്ലോഡ് ചെയ്യാം അവിടെന്ന് കിട്ടുന്ന ഡയറക്ട് ലിങ്ക് വേണം കോടുക്കേണ്ടത്
- വൾഗർ ആയുള്ള ചിത്രങ്ങൾ ദയവായി കോടുക്കരുത് അത് അക്സപ്റ്റ് ചെയ്യുന്നതല്ല.
- ലിങ്ക് ചെയ്യുന്ന ബ്ലോഗിനെക്കുറിച്ച്:
- മലയാളത്തിലുള്ളതോ കേരളത്തെക്കുറിച്ച് ബദ്ധമുള്ളതോ ആയ ബ്ലോഗ് ആയിരിക്കണം
- നിയമവിധേയമായി പ്രവർത്തിക്കാത്ത ബ്ലോഗുകളുടെ ബാനർ അക്സപ്റ്റ് ചെയ്യുന്നതല്ല
ഈ പുതിയ സംരഭത്തിനു ബൂലോകത്തിന്റെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യൂ..കൂടിതൽ വിവരങ്ങൾ അറിയേണ്ടവർ ഇവിടെ നിന്നും എനിക്കോരു മെയിൽ അയയ്ക്കാം,പുതിയ ബാനർ നിർമ്മിക്കാനുള്ള സഹായത്തിനായും മെയിൽ ചെയ്യാം,ഒരു കാര്യം പ്രത്തേകം ഓർക്കുക നിങ്ങളുടെ ബ്ലോഗിൽ മറ്റുള്ളവരുടെ ബാനർ എത്ര പ്രാവശ്യം കണ്ടെന്നനുസരിച്ചാകും നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം മറ്റുള്ളവരുടെ ബ്ലോഗിലും കാണിക്കുക അതുകോണ്ട് രജിസ്റ്റർ ചെയ്യുന്നിടത്ത് നിന്നു ലഭിക്കുന്ന കോഡ് നിങ്ങളുടെ ബ്ലോഗിൽ ഒരു html/javascript ഗാഡ്ജറ്റ് ആയി നൽകാൻ മറക്കരുത്
രജിസ്റ്റർ>>
യൂസർ കണ്ട്രോൾപാനൽ>>
ബാനർ ദുരുപയോഗം റിപ്പോർട്ട് ചെയ്യൂ
- നിയമാവലി:
- ഒരു ബ്ലോഗിനു വേണ്ടി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന കോഡ് രജിസ്റ്റർ ചെയ്ത ബ്ലോഗിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
- ഒരു ബ്ലോഗിൽ ഒന്നിലധികം തവണ ഈ കോഡ് ഉപയോഗിക്കാൻ പാടില്ല.
- അറിയിപ്പ്:
മറ്റുള്ള ബ്ലോഗുകൾക്ക് ക്രഡിറ്റ് ഇല്ലാതാകുമ്പോൾ കാണിക്കാനുള്ള ഡിഫാൾട്ട് ബാനർ ഇതിനുണ്ട്,ബൂലോകത്തിനു ഉപകാരപ്പെടുന്ന രീതിയിലുലോ ഗുണകരമാകുന്ന രീതിയിലോ ഉള്ള സംരംഭങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് അറിയിക്കൂ,നിങ്ങളുടെ സംരഭത്തിനുള്ള ബാനർ ഡിഫാൾട്ട് ബാനർ ആയി പ്രദർശിപ്പിക്കാം




about 6 months ago
മറ്റ് ബ്ലോഗ് സഹായികൾ മരവിച്ചു നിൽക്കുമ്പോൾ ഇൻഫ്യൂഷൻ ഞങ്ങൾക്കായി പുതിയ ജാലകങ്ങൾ തുറക്കുന്നു,… സ്നേഹപൂർവം നന്ദി,…
about 6 months ago
ബ്ലോഗിങ്ങ് രംഗത്ത് വിപ്ലവത്തിന് വഴി തെളിയുന്ന ലക്ഷണമുണ്ട് .അഭിനന്ദനങള്‍ രാഹുല്‍ ..
about 6 months ago
Great Initiative!
Hope all bloggers catch the band waggon!
about 6 months ago
ഇവിടെ കമന്റ് ചെയ്യുന്നവരുടെ ചിത്രം എങ്ങനെ കൊടുക്കാം എന്ന് പറയുമല്ലോ …….
about 6 months ago
താങ്കൾ കമന്റ് ചെയ്യാനുപയോഗിക്കുന്ന ഇമെയിൽ അഡ്രസ് ഉപയോഗിച്ച് http://www.gravatar.com/ ഇവിടെ പോയി രജിസ്റ്റർ ചെയ്ത് ഫോട്ടോ കൊടുത്താൽ മതി,ഈ കോടുത്ത ഇമെയിൽ ഐഡി വഴി ഏത് സൈറ്റിൽ കമെന്റ് ചെയ്താലും താങ്കൾ കോടുത്ത ഫോട്ടോ ആ സൈറ്റുകളിൽ കാണിക്കും
about 6 months ago
രാഹുലേ പുതിയ ടിപ്സ് പറഞ്ഞുതരുമ്പോൾ ആദ്യം ലിങ്കുകൾ ഒന്നു ശരിയായി വർക്ക് ചെയ്യുന്നുണ്ടോയെന്ന് നോക്കുക. കുറെ സമയം പോയി കിട്ടി, നിങ്ങളുടെ പല ടിപ്സുകളും ഇത്തരത്തിൽ കുഴപ്പങ്ങൾ കാണിക്കുന്നുണ്ട്.
about 6 months ago
ഈ അടുത്ത ഇടയ്ക്കാണു ബ്ലോഗറിൽ നിന്ന് വേർഡ്പ്രസിലേക്ക് ബ്ലോഗ് മാറ്റിയത് .അതുകോണ്ട് പഴയ പോസ്റ്റുകളുടെ ലിങ്കുകൾ ശരിയായി വർക്ക് ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാൻ കഴിയാഞ്ഞത്,തീർച്ചയായും വർക്ക് ചെയ്യാത്ത ലിങ്കുകൾ വളരെ പെട്ടന്ന് തന്നെ മാറ്റുന്നതായിരിക്കും
about 6 months ago
itz geat…. thanks
about 6 months ago
ഓകെ.. എന്തായാലും പുതിയ അറിവുകൾക്ക് നന്ദി രാഹുൽ..
about 6 months ago
നന്നായിട്ടുണ്ട് രാഹുല്‍… പോസ്റ്റ് കണ്ടപ്പോഴേ ഞാന്‍ എന്റെ ബ്ലോഗില്‍ ഈ ബാനര്‍ പ്രദര്‍ശിപ്പിച്ചു. ബ്ലോഗും ബ്ലോഗ് കൂട്ടായ്മകളും ഒക്കെ ഒരു മരവിപ്പ് നേരിടുകയാണ്. ബ്ലോഗിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുപോകുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. ഏതായാലും രാഹുലിന്, പുതിയ ടിപ്സുകള്‍ അപ്പപ്പോള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നത്കൊണ്ട് ബ്ലോഗിന് പ്രചോദനം നല്കാന് കഴിയുന്നു എന്ന് പറയട്ടെ..
about 6 months ago
നന്ദി രാഹുല്‍ ഒന്ന് പരീക്ഷിച്ച് നോക്കട്ടെ. സുനില്‍ പണിക്കര്‍ പറഞ്ഞ പ്രശ്നം ഒക്കെ ശരിയാക്കിയോ ?
about 6 months ago
ഓടോ: രാഹുൽ കമന്റ് ഇടുമ്പോൾ പല രാജ്യങ്ങളുടെ പതാകയാണല്ലൊ കാണിക്കുന്നതു .
about 6 months ago
ഓടോ: കാരണവർക്ക് അടുപ്പിലും ആകാം
about 6 months ago
Thanks Rahul for your great efforts.
I will test it soon.
about 6 months ago
ഈ പുതിയ സംരഭത്തിന്റെ തുടക്കത്തിൽ തന്നെ പ്രോത്സാഹനവും പിന്തുണയും തന്ന ഏവർക്കും നന്ദി,ആദ്യ ദിനം കഴിഞ്ഞപ്പോൾ തന്നെ ഇതിൽ രജിസ്റ്റർ ചെയ്ത ബ്ലോഗുകളുടെ പരസ്യം 3000 ൽ അധികം പ്രാവശ്യം മറ്റ് ബ്ലോഗുകളിൽ കാണിക്കാൻ കഴിഞ്ഞ വിവരം സന്തോഷ പൂർവ്വം അറിയിക്കട്ടെ തുടർന്നും എവരുടേയും പിന്തുണ ഈ പദ്ധതിക്ക് ആവശ്യമുണ്ട്.രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം നിങ്ങളുടെ ബ്ലോഗും രജിസ്റ്റർ ചെയ്യൂ.രജിസ്റ്റർ ചെയ്യാൻ ഇവിടെ പോകാം
about 6 months ago
ഞാന്‍ താങ്കളുടെ ബ്ലോഗ് ലിങ്ക് എന്റെ ബ്ലോഗില്‍ കൊടുത്ത് . എന്റെ ബ്ലോഗിന്റെ ബാനെര്‍ ഉണ്ടാക്കി പിക്കാസോയില്‍ കൂടി കൊടുക്കാന്‍ നോകിയിട്ടു പറ്റിയില്ല . ദയവായി പറഞ്ഞുതരുക.
about 6 months ago
മാഷേ
എന്റെ ബ്ലോഗ് ലിങ്ക് അല്ല കോടുക്കേണ്ടത്,http://infution.byethost22.com/ban/index.php ഇവിടേ പോയി രജിസ്റ്റർ ചെയ്താൽ അവിടെന്ന് ഒരു കോഡ് കിട്ടും അതാണു ചേർക്കേണ്ടത്,താങ്കൾക്ക് പുതുതായി ഒരു ബാനർ ഉണ്ടാക്കണമെങ്കിൽ താങ്കളുടെ ബ്ലോഗ് അഡ്രസ് പറഞ്ഞുതരിക,ബാനർ ഉണ്ടാക്കിത്തരാം,അതിനു ശേഷം മുകളിൽ പറഞ്ഞിടത്ത് പോയി താങ്കളുടെ ബ്ലോഗും ഞാൻ തരുന്ന് ബാനറിന്റെ അഡ്രസും അതിൽ കോടുത്താൽ മതി
about 6 months ago
രാഹുല്‍ജീ,
താങ്കളുടെ മെയില്‍ ഇന്നാണ് കണ്ടത്. ഉടന്‍ തന്നെ നോക്കി.
ഞാനും ശ്രമിക്കാം. പരാജയപ്പെട്ടാല്‍ സഹായിക്കണം.
about 6 months ago
തീർച്ചയായും
about 6 months ago
ചേട്ടാ എനിക്കു രണ്ടു ബ്ലൊഗുകള് ഉണ്ട്. ഞാനൊരു പാവം അപ്പാവി,നിങ്ങളൊക്കെ സഹായിച്ച് രണ്ട് ബ്ലോഗ് നടത്തിക്കൊണ്ടു പോകുന്നെന്നു മാത്രം. ശരിക്കും ആദ്യാക്ഷരി തുടങ്ങിയ ബ്ലോഗുകളിലെ നമ്പറുകള്‍ മാത്രമാണ് എന്റെ ബ്ലോഗില്‍. പക്ഷെ പരസ്യം കൊടുക്കാന്‍ ബാനര്‍ ഉണ്ടാക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല.(ബനര്‍ യു ആര് എല്‍ കിട്ടുന്നില്ല) ഒന്നു സഹായിച്ഛു തരണം. അഡ്രസ് താഴെ കൊടുക്കുന്നു.:- http://unnikkuttanumlokavum.blogspot.com, http://gananaadam.blogspot.com
വിശ്വസ്തതയോടെ അങ്ങയുടെ ശിഷ്യന്
about 6 months ago
ബാനർ യു ആര് എല്‍ മെയിൽ ചെയ്തിട്ടുണ്ട് മെയിൽ ചെക്ക് ചെയ്യുക
about 6 months ago
sangathi… SOOOOOOOOOOOOOOOOOOOOOPPPAR RAAAHUL!!!
iniyum praadeekshikkatte ithram postukal
nandiyode,
sabith.k.p
about 6 months ago
once more…thnxx
about 6 months ago
ങ്ഹാ – എന്നാല്‍ നോക്കട്ടെ
about 6 months ago
Rahul,
എന്റെ ബ്ലോഗ് വായനശാലക്ക് ബാന്നര്‍ ഇല്ല. ഒന്ന് ഉണ്ടാക്കി തരുമോ?
കഥകളി ഡോട്ട് ഇന്‍ഫോ എന്ന സൈറ്റിനും ഒരു ബാന്നര്‍ വേണം.
എന്നിട്ടല്ലേ രജിസ്ടര്‍ ചെയ്യാന്‍ പറ്റൂ ?
-സു-
about 6 months ago
http://vayanasala.blogspot.com
Link iTaan maRannu!
about 6 months ago
ഓടോ : ഈ ബാനർ ലിങ്ക് എങ്ങിനെയാണൂ ഉണ്ടാക്കുന്നതു
about 6 months ago
http://www.abidiba.blogspot.com
ഈ അറിയിപ്പ് ഇപ്പോഴാണ് കണ്ടത്.എന്റെ മേല്‍ ബ്ലോഗിന് ഒരു ബാനര്‍ തയ്യാറാക്കി തരാന്‍ അപേക്ഷ. ഇ-മെയില്‍:abid.areacode@gmail.com
about 6 months ago
Please create a banner for my blog http://www.abidiba.blogspot.com
about 6 months ago
njan varacha chithrangal blogil slide show ayi kanikkan enthu cheyyanam
about 5 months ago
Thanks Rahul.But which HTML code I have to give in lay out.The one I obtained immediately after registering (in the same page ) or that obtained after log in?
about 5 months ago
it is a test comment for getting gravatar image
about 5 months ago
i cannot find any picture here
about 5 months ago
കിട്ടിപ്പോയി, കിട്ടിപ്പോയി …
നന്ദി രാഹുല്‍
about 5 months ago
രാഹുല്‍
ഒരു സംശയം ചോദിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ടതല്ല.
ബ്ലോഗിന്റെ ഡൊമൈന്‍ നയിം മാറ്റുന്നത് എങ്ങനെ ആണ്.
എനിക്കൊരു ഡൊമൈന്‍ നയിം ഉണ്ട്.അത് എങ്ങനെ ഇതില്‍ ആഡ് ചെയ്യും. കസ്ടം ഡൊമൈന്‍ വഴി പറ്റുന്നില്ല.
ഒന്ന് പറഞ്ഞു തരുമോ?
about 5 months ago
ഈ പോസ്റ്റ് ഒന്ന് വായിച്ച് നോക്കിയ ശേഷം കസ്റ്റം ഡോമെയിൻ സെറ്റ് ചെയ്ത് നോക്കൂ
http://infution.com/?p=56
about 5 months ago
ഇത് .co.cc യില്‍ രെജിസ്ടര്‍ ചെയ്ത ഡൊമൈന്‍ അല്ല.
വേറെ ഡൊമൈന്‍ ആണ്,എങ്ങനെ ആഡ് ചെയ്യും
ദയവായി പറഞ്ഞു തരുമോ?
about 5 months ago
ഏത് ഡൊമെയിൻ ആയാലും ഇതേ രീതിയിൽ തന്നെയാണു ചെയ്യുന്നത് അല്ലെങ്കിൽ URL redirect ചെയ്യാനേ പറ്റൂ.രജിസ്റ്റർ എവിടന്നാണോ ചെയ്തത് അവിടേ cname ആയി ghs.google.com കോടുത്ത് മാത്രമേ ചെയ്യാനാകൂ.പിന്നെ www ഇല്ലാതെ ഡോമെയിൻ ലഭിക്കുന്നതിനായി “ A “ NAME കൂടി ഉണ്ടാക്കണം അതിൽ ചേർക്കേണ്ടത് ഇവയാണു
216.239.32.21
216.239.34.21
216.239.36.21
216.239.38.21
about 5 months ago
Hi Rahul,
Check this out. Is it working fine in my site…. http://www.thattukadablog.com/
about 5 months ago
Hi Rahul,
Check this out is it working fine in my site http://www.thattukadablog.com/
about 5 months ago
കൊള്ളാമെന്ന് തോന്നുന്നു. പരിശോധിച്ച് അഭിപ്രായം പിന്നെ പറയാം. നന്ദി
about 4 months ago
thank you so much Rahul I added it on three days back and getting good response .. good job keep it up
about 4 months ago
വളരെ പണിപ്പെട്ട് ആഡ് കൊടുത്തു.എന്റെ ബ്ലോഗില്‍ കണ്ട ആഡ് ലൂടെ ഞാന്‍ ആ ബ്ലോഗില്‍ പോയി.എന്റെ ബ്ലോഗിന്റെ ആഡ് അവിടെ കണ്ടില്ല. എന്റെ ബ്ലോഗിലും കണ്ടില്ല ഒരിക്കല്‍പോലും. എപ്പോളും തട്ടുകടയും,മറ്റുമാല്ലാതെഎന്റെ ആഡ് ഒന്നിലും കാനാനിടവന്നില്ല .എന്താ രാഹുലെ അത്?
about 4 months ago
ബ്ലോഗ് പ്രൊമോഷനിൽ 250 ൽ അധികം ബ്ലോഗുകൾ രജിസ്റ്റർ ചെയ്തിട്ടൂണ്ട്…താങ്കളുടെ ബ്ലോഗിൽ ഒരു പ്രാവശ്യം മറ്റ് ബ്ലോഗുകളുടെ പരസ്യം കാണിക്കുമ്പോൾ താങ്കളുടെ ബ്ലോഗിന്റെ പരസ്യം ഈ രജിസ്റ്റർ ചെയ്ത 250 ബ്ലോഗുകളിൽ ഏതെങ്കിലും ഒന്നിൽ കാണിക്കും അത് താങ്കളുടെ ബ്ലോഗിൽ വന്ന പരസ്യം ഉള്ള ബ്ലോഗിൽ തന്നെ ആയിരിക്കണം എന്നില്ല..എതെങ്കിലും ഒരു ബ്ലോഗിൽ ആയിരിക്കും..പിന്നെ താങ്കളുടെ ബ്ലോഗിന്റെ പരസ്യം താങ്കളുടെ ബ്ലോഗിൽ തന്നെ കാണിക്കേണ്ട ആവശ്യമില്ലാത്തതുകോണ്ട് ഒരിക്കലും താങ്കളുടെ ബ്ലോഗിന്റെ പരസ്യം തങ്കളുടെ ബ്ലോഗിൽ കാണിക്കില്ല,താങ്കളുടെ ബ്ലോഗിന്റെ പരസ്യം എത്ര പ്രാവശ്യം മറ്റ് ബ്ലോഗുകളിൽ കാണിച്ചു എന്നറിയാൻ ഇവിടെ പോയി ലോഗിൻ ചെയ്താൽ മതി http://infution.byethost22.com/ban/member.php .ഞാൻ താങ്കളുടെ അകൗണ്ട് ചെക്ക് ചെയ്തപ്പോൾ താങ്കളുടെ ബ്ലോഗിന്റെ പരസ്യം ഈ സമയം വരെ 7 പ്രാവശ്യം കാണിച്ചു താങ്കളുടെ ബ്ലോഗിൽ മറ്റ് ബ്ലോഗുകളുടെ പരസ്യം 10 പ്രാവശ്യവും
about 4 months ago
Statistic for member athmanav
Banners displayed on your site: 24
Credits earned: 18.00
Your banner have been displayed: 0 times
Unused credits: 18.00
എന്തുകൊണ്ടാണ് എന്റെ ബാനര്‍ പ്രദര്ശിപ്പിയ്ക്കപ്പെടാത്തത്?
about 4 months ago
രജിസ്റ്റർ ചെയ്ത ഉടനെ ബാനർ പ്രദർശിപ്പിക്കുകയില്ല ബ്ലോഗ് കണ്ട് അപ്രൂവ് ചെയ്ത ശേഷമേ ബാനർ കാണിക്കൂ..ഇപ്പോൾ താങ്കളുടെ ബ്ലോഗ് അപ്രൂവ് ചെയ്തിട്ടൂണ്ട്,താങ്കളുടെ ബാനറു ഇനി മുതൽ പ്രദർശിപ്പിക്കും,അകൗണ്ടിൽ ലോഗിൻ ചെയ്ത് ചെക്ക് ചെയ്തോളൂ
about 4 months ago
രാഹുല്‍ജീ,
എന്റെ ബ്ലോഗിനു ബാന്നര്‍ ഇല്ല. ഒന്ന് ഉണ്ടാക്കി തരുമോ? പ്ലീസ്
ബ്ലോഗ് അഡ്രസ്സ്
http://ckmkutty.blogspot.com
about 4 months ago
രാഹുല്‍ജീ,
എന്റെ ബ്ലോഗിനു ബാന്നര്‍ ഇല്ല. ഒന്ന് ഉണ്ടാക്കി തരുമോ? പ്ലീസ്
ബ്ലോഗ് അഡ്രസ്സ് http://ckmkutty.blogspot.com
about 4 months ago
രാഹുല്‍ ജീ, ഈ ബാനര്‍ ഉണ്ടാക്കേണ്ടതെങ്ങനാന്ന് ഇവിടെ പറയാമോ? താങ്കള്‍ക്കും ബാനറുകള്‍ ഉണ്ടാക്കിത്തരുന്നതിനെക്കാള് എളുപ്പം അതായിരിക്കുമല്ലൊ!
about 2 months ago
mn
about 2 months ago
വളരെ നല്ല ലേഖനം. ഞാന്‍ ഇന്നു തന്നെ ഇത് പരീക്ഷിക്കും. എന്റെ ബ്ലോഗ് അഡ്രസ് മോളിവുഡ്
about 1 month ago
മാഷെ ,
എന്റെ ബ്ലോഗിന് ഒരു ബാനര്‍ തരുമോ?
http://orumich.blogspot.com
about 2 weeks ago
http://eghazal.blogspot.com/ “ഈഗസല്” ബ്ലോഗ് ചേര്‍ത്തിരുന്നു, ബ്ലോഗ് സേര്‍ച്ച് ചോയ്യുമ്പോള് കാണുന്നില്ല !ലോഗിന്‍ ആകുന്നുണ്ട് …
about 2 weeks ago
ബ്ലോഗ് പ്രൊമോഷനിൽ ആണു “ഈഗസല്” ചേർത്തിരിക്കുന്നത് ബ്ലോഗ് സെർച്ചിൽ ചേർക്കാൻ ഇവിടെ പോവുക http://infution.byethost22.com/blogs/index.php…വിഭാഗം തിരഞ്ഞെടുത്ത ശേഷം ആ വിഭാഗത്തിൽ ബ്ലോഗ് ചേർക്കാം
about 1 week ago
Hi Rahul,
This is a great attempt.. Are you looking for further expansion on this? If so please let me know.