ബ്ലോഗറിന്റെ ഒരു പ്രധാന പ്രശ്നം ആയിരുന്നു ടെമ്പ്ലേറ്റ് എഡിറ്റിങ്ങ്,പലർക്കും പല പല പ്രശ്നങ്ങൾ ആയിരുന്നു എനിക്ക് ഫൂട്ടറിൽ 3 കോളം വേണം ഒരു സൈഡ് ബാർ കൂടി വേണം ഇങ്ങനെ പല പ്രശ്നങ്ങൾ ആയിരുന്നു പലർക്കും,ഇനി xml കോഡ് എഡിറ്റിങ്ങ് ആണെങ്കിൽ അത് സാധാരണക്കാർക്ക് ചെയ്യാനും കഴിയില്ല,ഇങ്ങനെയുണ്ടായിരുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരവുമായി പുതിയ ബ്ലോഗർ വന്നിരിക്കുകയാണു,ഇനി ടെപ്ലേറ്റ് എഡിറ്റിങ്ങിനു കോഡിൽ തൊടുകയേ വേണ്ട അല്ലാതെ തന്നെ എഡിറ്റ് ചെയ്യാവുന്ന വഴിയുമായി ബ്ലോഗർ വന്നിരിക്കുകയാണു,ഈ പുതിയ സംവിധാനം ഡ്രാഫ്റ്റിൽ ഉള്ള ബ്ലോഗറിൽ  ആണു വന്നിരിക്കുന്നത്. ഇവിടെ പോയി ബ്ലോഗർ ഡ്രാഫ്റ്റിൽ ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്താൽ നിങ്ങൾക്കും ഇതിലൂടെ ടെമ്പ്ലേറ്റ് സിമ്പിൾ ആയി എഡിറ്റ് ചെയ്യാം

ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യാനായി ആദ്യം ഡാഷ് ബോർഡിൽ നിന്ന് ലേഔട്ടിൽ പോകണം,ഒരു മുൻ കരുതൽ എന്ന നിലയ്ക്ക് Edit HTML ൽ പോയി ടെമ്പ്ലേറ്റ് ഡൗൺലോഡ് ചെയ്യണം

ബാക്കപ്പ് എടുത്ത് കഴിഞ്ഞാൽ ലേഔട്ടിൽ തിരിച്ച് വരാം അവിടെ താഴെത്തെ ചിത്രത്തിലേത് പോലെ Template Designer എന്ന പുതിയൊരു ഓപ്ഷൻ കാണും അതിൽ ക്ലിക്ക് ചെയ്യുക

പുതിയപേജിൽ താഴെയുള്ളതു പോലെ ഒട്ടനവധി ഓപ്ഷനുകൾ കാണും ഓരോനായി നോക്കാം ,നിങ്ങളുടേ ഇപ്പോഴുള്ള ടെമ്പ്ലേറ്റിൽ മുഴുവൻ ഓപ്ഷനുകളും ഉപയോഗിക്കാൻ കഴിഞ്ഞെന്നു വരില്ല,അത്കോണ്ട്  അവിടെയുള്ള ബ്ലോഗറിന്റെ പുതിയൊരു ടെമ്പ്ലേറ്റ് സെലക്ട് ചെയ്യാം

ഇനി background ഓപ്ഷനിൽ പോയി നിങ്ങളുടെ ബ്ലോഗിന്റെ പശ്ചാത്തല ചിത്രം മാറ്റം വളരെയധികം പുതിയ ചിത്രങ്ങൾ ഈ ഓപ്ഷനിൽ ഉണ്ട്

ഇനി ലേഔട്ട് എന്ന ഓപ്ഷൻ ഇതിൽ body layout ഇവിടെ വളരെയധികം ലേഔട്ടുകൾ ഉണ്ട് നിങ്ങളുടെ ബ്ലോഗിനു രണ്ട് സെഡ്ബാർ വേണോ ഒരെണ്ണം മതിയോ അത് വലത് വശത്ത് വേണമോ ഇങ്ങനെ ഇഷ്ടമുള്ള ലേഔട്ടുകൾ സെലക്ട് ചെയ്യാം

ഇനി ഫൂട്ടർ ലേഔട്ട് ഇതിൽ നിന്ന് ഫൂട്ടർ രണ്ട് കോളമോ മൂന്നോ അങ്ങനെ ഇഷ്ടമുള്ള രീതിയിൽ ക്രമീകരിക്കാം

adjust width ഈ ഓപ്ഷനിൽ നിന്ന് നിങ്ങളുടേ ബ്ലോഗിന്റെ വിഡ്ത് ക്രമീകരണം മാറ്റാം ചില ബ്ലോഗുകളിൽ രണ്ട് സൈഡുകളിലും കുറച്ച് സ്ഥലം വെറുതേ കിടക്കുന്ന പോലെ കണ്ടിട്ടില്ലേ ഇതെല്ലാം ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യാം കൂടാതെ സൈഡ് ബാറുകളുടെ വിഡ്തും അഡ്ജസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്

ബ്ലോഗർ പേജസ് വന്നപ്പോൾ പുതിയ മെനു കോടുക്കേണ്ട ഓപ്ഷൻ ബ്ലോഗർ കോണ്ട് വന്നിരുന്നു പക്ഷേ ഒരു ആകർഷീയതയും ഇല്ലാത്ത രീതിയിൽ ആർക്കും കാണാൻ പറ്റാത്ത രീതിയിൽ ആയിരുന്നു അവയുടെ ഡിസൈൻ ഈ പുതിയ ടെപ്ലേറ്റുകളിൽ വളരെ നല്ല മെനു ചേർത്തിട്ടുണ്ട് അവയ്ക്ക് ടെമ്പ്ലേറ്റിനു ചേരും വിധം നിറങ്ങളും കോടുക്കാം ഇതിനായി advanced എന്ന ഓപ്ഷനിൽ വരുന്ന Tabs text,Tabs background എന്നീ ഓപഷനുകളിൽ പോയി മാറ്റം വരുത്തിയാൽ മതി.ഈ advanced ഓപ്ഷനിൽ ബ്ലോഗുകളിലെ ടെക്സ്റ്റുകൾക്ക് മാറ്റം വരുത്താനുള്ള നിരവധി ഓപ്ഷനുകൾ ഉണ്ട്,ടൈറ്റിലിന്റെ വലിപ്പം കൂട്ടുക,നിറ വ്യത്യാസം വരുത്തുക തുടങ്ങിയവ, ഇവയെല്ലാം വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണു

എഡിറ്റിങ്ങുകൾ പൂർത്തിയായിക്കഴിഞ്ഞാൽ എറ്റുവും മുകൾവശത്ത് വലത് ഭാഗത്തുള്ള APPLY TO BLOG എന്ന ഓപ്ഷനിൽ ക്ലിക്കി സേവ് ചെയ്യണം

ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഡിസൈനർ നിങ്ങൾ തന്നെ ആയിക്കഴിഞ്ഞു അത് കോണ്ട് ഡാഷ്ബോർഡിൽ നിന്ന് ലേഔട്ടിൽ പോയി ടെമ്പ്ലേറ്റ് കോപ്പിറൈറ്റിൽ നിങ്ങളുടേതായി മാറ്റം വരുത്താം ഇതിനായുള്ള ഓപ്ഷനും ലേഔട്ടിൽ ഉണ്ട്

ബൂലോകർക്ക് തങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും പറയാനായും ഒരുമിച്ച് കൂടാനായും ഒരു പുതിയ വെബ്സെറ്റ് തുടങ്ങിയിട്ടുണ്ട്..പുതുമ! മറ്റെങ്ങുമില്ലാത്ത വ്യത്യസ്തമായ ഒരു പരീക്ഷണം ആണു പുതുമ!..പുതുമ!യുടെ വിജയത്തിനു മുഴുവൻ ബൂലോകരുടെയും പിന്തുണ ആവശ്യമാണു.അതുകോണ്ട് മുഴുവൻ ബൂലോകരും ഇവിടെ പോയി രജിസ്റ്റർ ചെയ്യൂ

പുതുമ!

VN:F [1.8.3_1051]
Rating: 9.3/10 (3 votes cast)
ബ്ലോഗറിൽ ടെമ്പ്ലേറ്റ് എഡിറ്റിങ്ങ് ഇനി സിമ്പിൾ9.3103
  • Google Reader
  • Orkut
  • Twitter
  • Google Gmail
  • Facebook
  • Digg
  • Delicious
  • FriendFeed
  • LinkedIn
  • Yahoo Bookmarks
  • Technorati Favorites
  • Google Buzz
  • Share/Bookmark